മലപ്പുറം: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ചെവിടിക്കുന്ന മുഹമ്മദ് (56)നെയാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 40 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു.
നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ - malappuram tobacco products
മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ചെവിടിക്കുന്ന മുഹമ്മദ് (56)നെയാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്.
![നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഒരാൾ പിടിയിൽ പുകയില ഉൽപന്നങ്ങൾ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു tobacco products tobacco products seized malappuram tobacco products tobacco products seized malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10850576-thumbnail-3x2-puuu.jpg)
നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ
സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗന്‍റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളുവങ്ങാട് പാലത്തിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. രാവിലെ ആവശ്യക്കാർക്ക് സ്കൂട്ടറിൽ പുകയില ഉൽപന്നങ്ങള്‍ എത്തിച്ചു നൽകുന്ന ഇയാൾ വൈകുംന്നേരങ്ങളില്‍ സ്വന്തം കടയിലാണ് വിൽപന നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.