മലപ്പുറം:രാത്രിയിൽ വീടുകളിൽ സ്‌ത്രീകൾ കിടക്കുന്ന മുറികളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചാലിയാർ മങ്ങാട് സ്വദേശി ഫൈസലിനെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. പണപൊയിലിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. കുറച്ചു ദിവസങ്ങളായി ഇയാൾ പല വീടുകളിലും ഒളിച്ചു നോക്കുന്നതായി വിവരം ലഭിച്ചതോടെ വീട്ടുകാർ ഉറങ്ങാതെ കാത്തിരുന്നാണ് ഇയാളെ പിടികൂടിയത്.
രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി - peeping rooms
ചാലിയാർ മങ്ങാട് സ്വദേശി ഫൈസലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി
തുടർന്ന് നിലമ്പൂർ പൊലീസിനെ വിവരമറിയിച്ചു. 10.30തോടെ പൊലീസെത്തി, ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഇയാൾക്ക് മാനസികപ്രശ്‌നമുണ്ടെന്നും കൗൺസിലിങ്ങിന് അയക്കുന്നതടക്കം പരിഗണിക്കുമെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ മുമ്പ് പീഡനക്കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നു.