മലപ്പുറം :അനധികൃതമായി കടത്തിയ 17.250 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി രതീഷ് (31) ആണ് പിടിയിലായത്. പരപ്പനങ്ങാടി റെയിൽവെ ഓവർ ബ്രിഡ്‌ജിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്.
മലപ്പുറത്ത് 17 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ - മലപ്പുറത്ത് മദ്യവുമായി യുവാവ് പിടിയിൽ
എക്‌സൈസ് ഇന്‍റലിജൻസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതി ഇവരുടെ നിരീക്ഷണത്തിലായിരുന്നു.
മലപ്പുറത്ത് കർണാടക മദ്യവുമായി പിടിയിൽ
എക്‌സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ടി.എം. ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇയാൾ മലപ്പുറം എക്‌സൈസ് ഇന്‍റലിജൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
Also Read:മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ