മലപ്പുറം:പൊലീസില്‍ ഉന്നത ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പെൺകുട്ടികളെ വിവാഹം ചെയ്ത് സ്വർണവും കാറും കൈവശപ്പെടുത്തി മുങ്ങിയ ആള്‍ പിടിയിൽ. പേരാമ്പ്ര പലേരി സ്വദേശി കപ്പുമലയിൽ അൻവറിനെയാണ് (45) കോട്ടക്കൽ പൊലീസ് പിടികൂടിയത്. പൊലീസില്‍ എസ്‌പിയാണെന്നും ഡിഐജി ആണെന്നുമെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ പെൺകുട്ടികളെ വിവാഹം ചെയ്‌തിരുന്നത്.
പൊലീസില്‍ ഉന്നതനാണെന്ന് കബളിപ്പിച്ച് വിവാഹം, സ്വർണവും കാറും കൈവശപ്പെടുത്തി മുങ്ങിയ ആള്‍ പിടിയിൽ - മലപ്പുറത്ത് സ്വർണവും കാറുമായി മുങ്ങിയയാള്‍ അറസ്‌റ്റില്‍
മലപ്പുറത്ത് പൊലീസില്‍ ഉന്നത ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടികളെ വിവാഹം ചെയ്ത് സ്വർണവും കാറുമായി മുങ്ങിയ ആള്‍ അറസ്‌റ്റില്‍
പൊലീസില്‍ ഉന്നതനാണെന്ന് കബളിപ്പിച്ച് വിവാഹം, സ്വർണവും കാറും കൈവശപ്പെടുത്തി മുങ്ങിയ ആള്‍ പിടിയിൽ
ഇയാള്‍ക്കെതിരെ കോട്ടക്കൽ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. 2017ലാണ് ഒരു കുഞ്ഞുള്ള യുവതിയെ ഇയാള്‍ പുനര്‍വിവാഹം ചെയ്‌തത്. ശേഷം മാരുതി കാറും സ്വർണവുമായി മുങ്ങുകയായിരുന്നു എന്നാണ് പരാതി. പിടിയിലായതോടെ സമാനമായി നിരവധി തവണ കബളിപ്പിച്ച് വിവാഹം ചെയ്‌ത തനിക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കേസുണ്ടെന്ന് പ്രതി തന്നെ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.