മലപ്പുറം: പൂക്കോട്ടുംപാടത്ത് നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീലാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമത്തില്‍ പ്രതി ഗ്രൂപ്പുകളുണ്ടാക്കി നിരവധി കുട്ടികളുടെ ലൈംഗിക ദ്യശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിട്ടുണ്ട്. പൂക്കോട്ടുംപാടം ടൗണില്‍ വ്യാപാര സ്ഥാപനം നടത്തുന്ന പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ - one arrested for spreading child pornography
സാമൂഹിക മാധ്യമത്തില്‍ പ്രതി ഗ്രൂപ്പുകളുണ്ടാക്കി നിരവധി കുട്ടികളുടെ ലൈംഗിക ദ്യശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിട്ടുണ്ട്
![നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ Man arrested for spreading child pornography one arrested for spreading child pornography child pornography; one arrested in malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9052746-1009-9052746-1601873690895.jpg)
നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
കേസിൽ പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കളും പൊലീസ് നിരീക്ഷണത്തിലുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധക്കായി അയച്ചു. ഗ്രൂപ്പിലുള്ള മറ്റംഗങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്. കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും, വീഡിയോകളും പ്രചരിപ്പിക്കുന്നത് കണ്ടെത്തി തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
Last Updated : Oct 5, 2020, 11:12 AM IST