മലപ്പുറം : ആൾമാറാട്ടം നടത്തി സ്ഥലം വിൽപന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തരിശ് മുള്ളറ സ്വദേശി ചേരിയോടൻ അബൂബക്കർ ആണ് കരുവാരക്കുണ്ട് പൊലീസിൻ്റെ പിടിയിലായത്. കരുവാരക്കുണ്ട് സ്വദേശിയായ പൂവിൽ അബ്‌ദുൽ നാസറിൻ്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയാണ് അബൂബക്കർ വിൽപന നടത്തിയത്.
ആൾമാറാട്ടം നടത്തി ഒരേക്കർ സ്ഥലം വിൽപന നടത്തി; ഒരാൾ അറസ്റ്റിൽ Also Read: ഒഡിഷയിൽ മാവോയിസ്‌റ്റ് സ്ഫോടനം ; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു
സ്ഥലം പണം കൊടുത്ത് വാങ്ങിയ വ്യക്തി രേഖകൾ ശരിയാക്കുന്നതിനായി വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സ്ഥലത്തിൻ്റെ യഥാർഥ ഉടമയായ നാസറിൽ നിന്ന് പരിശോധനക്കാണെന്ന് പറഞ്ഞ് പണം നൽകി ആധാർ ഉൾപ്പടെ കൈപ്പറ്റിയാണ് തട്ടിപ്പുകാരനായ അബൂബക്കർ സ്ഥലം വിൽപന നടത്തിയത്. തുടർന്ന് രജിസ്ട്രേഷൻ നടത്തിയതും നാസർ എന്ന വ്യാജേന അബൂബക്കർ തന്നെയാണ്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.