മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പിഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. മാവേലിക്കര കണ്ണമംഗലം സ്വദേശി വിഷ്‌ണുവിനെയാണ് (29) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തത്.
യുവതി താമസിച്ചിരുന്ന ആനമങ്ങാട് പാലൊളിപ്പറമ്പിലെ വാടക വീട്ടിൽ വച്ച് പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച് യുവതി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.