മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; ഏഴ് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റിൽ - malappuram
അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. 2013ല്‍ നടന്ന പീഡന വിവരം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്ത് വരുന്നത്
മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ
മലപ്പുറം: അരീക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. 2013ല്‍ നടന്ന പീഡന വിവരം പുറത്ത് വന്നത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ്. വിവാഹം നിശ്ചയിച്ചതോടെ മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി 'ചിരി' കോൾ സെന്‍ററിലേക്ക് വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊവിഡ് സാഹചര്യത്തിൽ കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി പൊലീസ് ആരംഭിച്ച പദ്ധതിയാണ് 'ചിരി'. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.