മലപ്പുറം : മലപ്പുറത്ത് വഴിക്കടവ് പഞ്ചായത്തിന് മുൻവശം റോഡരികിൽ ദേശീയപതാകകൾ കത്തിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പൂവത്തിപ്പൊയിലിൽ കുന്നത്ത് കുഴിയിൽ വീട്ടിൽ ചന്ദ്രനെ (64)യാണ് അറസ്‌റ്റ് ചെയ്‌തത്. ദേശീയപതാകയെ അവമതിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമിതമായ ദേശീയ പതാകകൾ പ്രതി കത്തിക്കുകയായിരുന്നു.
മലപ്പുറത്ത് റോഡരികില്‍ ദേശീയ പതാക കത്തിച്ചു, ഒരാൾ അറസ്‌റ്റിൽ - national flag burned at malappuram
ദേശീയ പതാക കത്തിച്ച മലപ്പുറം സ്വദേശിയെ വഴിക്കടവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു
വഴിക്കടവ് പഞ്ചായത്തിന് മുൻവശം കച്ചവടം നടത്തുന്നയാളാണ് പ്രതി. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദര്‍ശിപ്പിച്ച് സ്വതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനിടെയാണ് പ്രതി ദേശീയ പതാക കത്തിച്ചത്. ഇയാള്‍ക്കെതിരെ ദേശീയ ചിഹ്നങ്ങളെ അവമതിക്കുന്നതിനെതിരെയുള്ള നിയമ പ്രകാരം കേസെടുത്തു.
വഴിക്കടവ് സി.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എസ്.ഐ ജോസ് കെ ജി, എസ് സി പി ഒ സുനിൽ കെ കെ, സി ജി ഒ അലക്‌സ് വർഗ്ഗീസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് തുടരന്വേഷണം നടത്തിവരികയാണ്.