മമ്പാട് പഞ്ചായത്തിൽ ക്യാൻസർ നിയന്ത്രണ പ്രവർത്തനത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു - മെഗാ മെഡിക്കൽ ക്യാമ്പ്
മമ്പാട് ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും കണ്ണൂർ ക്യാൻസർ സൊസൈറ്റിയും സംയുക്തമായാണ് മെഗാ മെഡിക്കൽ ക്യാമ്പ് സഘടിപ്പിച്ചത്
മലപ്പുറം: മമ്പാട് പഞ്ചായത്തിലെ സമഗ്ര ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാൻസർ നിയന്ത്രണ പ്രവർത്തനത്തിന്‍റെ രണ്ടാം ഘട്ട ക്യാമ്പാണ് ഇപ്പോൾ നടക്കുന്നത്. നവകേരളം- ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും കണ്ണൂർ ക്യാൻസർ സൊസൈറ്റിയും സംയുക്തമായാണ് ക്യാമ്പ് ഒരുക്കിയത്. ഐകെഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശമീനാ കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈമത്ത് അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ഡോക്ടർ രവീന്ദ്രൻ, ഡോക്ടർ രഘുവീർ സുഹാസ് എന്നിവർ പരിശോധന നടത്തി. റേഡിയോഗ്രാഫർ ഹരിത, ലാബ് ടെക്നീഷൻ ദിവ്യ എന്നിവർ നേതൃത്വം നൽകി. ഒന്നാം ഘട്ട ക്യാമ്പ് നേരത്തെ നടത്തിയിരുന്നു.