മലപ്പുറം: അങ്കവാൾ പ്രയാണത്തോടെ മാമാങ്കം മഹോത്സവത്തിന് തിരി തെളിഞ്ഞു. ചാവേറുകളുടെ സ്‌മരണകൾ തുടിക്കുന്ന തിരുമാന്ധാം കുന്നിലെ തറയിൽ നിന്നും അങ്കവാൾ പ്രയാണം ആരംഭിച്ചതോടെ മൂന്ന് ദിവസം നീളുന്ന മാമാങ്ക മഹോത്സവത്തിന് തിരുനാവായയിൽ തുടക്കമായി. ചാവേർ തറയിൽ നടന്ന ചടങ്ങിൽ മീനാക്ഷിയമ്മ സ്വാഗതസംഘം ചെയർമാൻ കെ.അബ്‌ദുൽ റസാഖ് ഹാജിക്ക് അങ്കവാൾ കൈമാറി. മലപ്പുറത്ത് എംഡിഎംകെ മഹർഷിയുടെ സാന്നിധ്യത്തിൽ പ്രയാണത്തിന് സ്വീകരണം നൽകി.
മാമാങ്ക മഹോത്സവം; അങ്കവാൾ പ്രയാണത്തിന് തുടക്കം - കോട്ടയ്ക്കൽ നിലപാടുതറ
ചാവേർ തറയിൽ നടന്ന ചടങ്ങിൽ മീനാക്ഷിയമ്മ കെ.അബ്‌ദുൽ റസാഖ് ഹാജിക്ക് അങ്കവാൾ കൈമാറിയോടെ മാമാങ്ക മഹോത്സവത്തിന് തുടക്കമായി.
മാമാങ്ക മഹോത്സവം; അങ്കവാൾ പ്രയാണത്തിന് തുടക്കം
കോട്ടക്കലിൽ നടന്ന സ്വീകരണം നഗരസഭാ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്‌തു. നിലപാടുതറയിൽ നടന്ന സമാപന ചടങ്ങിൽ കെ.കെ.അബ്‌ദുല്ല ഹാജിയിൽ നിന്നും പ്രാദേശിക ചരിത്രകാരൻ കെ.സി.അബ്‌ദുല്ല അങ്കവാൾ ഏറ്റുവാങ്ങി.