കേരളം

kerala

ETV Bharat / state

രാമനാട്ടുകരയില്‍ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് എസ്‌പി - രാമനാട്ടുകര അപകടം വാർത്ത

കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചത്.

ramanattukara accident  ramanattukara accident news  karippur gold smuggling  രാമനാട്ടുകര അപകടം  രാമനാട്ടുകര അപകടം വാർത്ത  കരിപ്പൂർ സ്വർണക്കടത്ത്
എസ്‌പി എസ്. സുജിത് ദാസ്

By

Published : Jun 22, 2021, 9:33 PM IST

മലപ്പുറം :രാമനാട്ടുകര അപകടത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് മലപ്പുറം എസ്‌പി എസ്. സുജിത് ദാസ്. പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമടക്കം നടന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവർ ചെർപ്പുളശ്ശേരി സ്വദേശികളാണ്. ഇവരുടെ മൊബൈൽ ഫോണുകളടക്കം പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. സംഘങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ നിലവിൽ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

Read More:രാമനാട്ടുകര അപകടം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ഇന്നലെയാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്‍ന്ന് അഞ്ച് യുവാക്കള്‍ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദാപുരത്തേക്ക് സിമന്‍റ് കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

മലപ്പുറം എസ്‌പി എസ്. സുജിത് ദാസ്

ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിലെ ദുരൂഹത ചുരുളഴിഞ്ഞത്.

Read More:കരിപ്പൂരില്‍ പുലര്‍ച്ചെ പിടിച്ചത് കവരാന്‍ ശ്രമിച്ച സ്വര്‍ണം, രാമനാട്ടുകര അപകടത്തിന് കാരണം ചേസിങ്

ABOUT THE AUTHOR

...view details