മലപ്പുറം:മലേപ്പാടം- പാലക്കയം കോളനി റോഡ് പുനർ നിർമാണത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.കെ ബഷീർ എംഎൽഎ. ഏറനാട് മണ്ഡലത്തിലെ ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം- പാലക്കയം കോളനി റോഡിന്‍റെ നിർമാണം മൂന്ന് വർഷമായിട്ട് നടക്കാത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് പി.കെ ബഷീർ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ആവശ്യപ്പെട്ടു. കരാർ ഏറ്റെടുത്ത പൊതു മേഖല സ്ഥാപനമായ കിഡ്കോക്കെതിരെ എംഎല്‍എ രൂക്ഷ വിമർശനമാണ് നടത്തിയത്.
മലേപ്പാടം-പാലക്കയം റോഡ്; അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.കെ ബഷീർ എം.എല്‍.എ - p k basheer mla
ഏറനാട് മണ്ഡലത്തിലെ ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം- പാലക്കയം കോളനി റോഡിന്‍റെ നിർമാണം മൂന്ന് വർഷമായിട്ട് നടക്കാത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് പി.കെ ബഷീർ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ആവശ്യപ്പെട്ടു.
2017ല്‍ ഒൻപത് ആദിവാസി കോളനികളിലേക്കുള്ള റോഡുകൾ ഉൾപ്പെടെ 27 റോഡുകളുടെ പ്രവർത്തിയാണ് സർക്കാർ കിഡ്കോക്ക് നല്‍കിയത്. എന്നാല്‍ നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള ഈ പ്രവർത്തികളില്‍ 28 റോഡുകൾ പൂർത്തിയാക്കിയപ്പോൾ പാലക്കയം റോഡ് ഉൾപ്പെടെ ഒൻപത് കോളനികളുടെ റോഡുകളുടെ പ്രവർത്തി നടത്തിയില്ല. മൂന്ന് വർഷം പൂർത്തിയായതോടെ നബാർഡ് ഫണ്ടും നഷ്ടമായിരിക്കുകയാണ്. അതിനാൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് വകുപ്പ് തലത്തിൽ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് റോഡ് പണി ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പൊതുമേഖല കമ്പനികൾക്ക് നൽകുന്ന പല പ്രവർത്തികളും കരാർ പ്രകാരം പൂർത്തികരിക്കപ്പെടാത്ത അവസ്ഥയുണ്ടെന്ന് സമ്മതിച്ച പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ ബാലൻ പാലക്കയം റോഡിന് നബാർഡ് അനുവദിച്ച ഫണ്ടായ 2,60,88,000 രൂപ നഷ്ടമായതായും അറിയിച്ചു. കിഡ്കോ, മോസേഴ്‌സ് ഗ്യാസ് അസോസിയേഷൻ എന്നിവർക്കാണ് കരാർ നൽകിയത്. ഇവർ 500 മീറ്ററോളം കല്ലു പതിപ്പിക്കുന്ന പണി നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി 16 ലക്ഷത്തിന്‍റെയും 80 ലക്ഷത്തിന്‍റെയും ബിൽ കൈപ്പറ്റുകയും ചെയ്തു. ഇതുവരെ 44,94,00 രൂപ കൈപറ്റിയിട്ടുണ്ട. കിഡ്കോ പണം തിരിച്ചടക്കാൻ മോസേഴ്സ് ഗ്യാസ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെക്കിൽ ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് കിഡ്കോക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി എംഎൽഎക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. വകുപ്പിന്‍റെ മറ്റ് ഫണ്ട് ഉപയോഗിച്ച് പാലക്കയം റോഡ് നിർമാണം ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു.