മലപ്പുറം: നൈജീരിയൻ സ്വദേശിയായ യുവാവിന് മലമ്പനി സ്ഥീരികരിച്ചു. 24 കാരനായ ഇയാള്‍ നിലമ്പൂരിലെ ചാലിയാറിലാണ് താമസം. സെവൻസ് ഫുട്ബോൾ കളിക്കാനായി കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ മലപ്പുറത്തെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് ആഫ്രിക്കയിലേക്ക് മടങ്ങാൻ കഴിയാതെ വാടക ക്വാർട്ടേഴ്‌സിൽ കഴിയുകയായിരുന്നു. പനി ലക്ഷണത്തെ തുടർന്ന് ചാലിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് മലമ്പനി സ്ഥിരികരിച്ചത്. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി.
മലപ്പുറത്തെത്തിയ നൈജീരിയൻ യുവാവിന് മലമ്പനി - Nigerian
സെവൻസ് ഫുട്ബോൾ കളിക്കാനായി മലപ്പുറത്തെത്തിയ യുവാവിനാണ് മലമ്പനി സ്ഥിരീകരിച്ചത്
നൈജീരിയൻ യുവാവിന് മലമ്പനി
ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ യുവാവ് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും കൊതുക് നശീകരണം നടത്തി. ബോധവത്ക്കരണത്തിന്‍റെ ഭാഗമായി നോട്ടീസുകളും വിതരണം ചെയ്യതിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാർ കൂടുതൽ നീരിക്ഷണം നടത്തി വരികയാണ്.