മലപ്പുറം:സഞ്ചാരികളുടെ സ്വ്‌പന ഭൂമിയാണ് കശ്‌മീർ. മഞ്ഞുമലകളിൽ ഹിമ കണങ്ങൾ വീഴുന്ന കാഴ്ച കാണാൻ സൈക്കിളില്‍ യാത്ര പോകുകയാണ് 21 കാരിയായ മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി സഹ്‌ലയും സുഹൃത്തുക്കളും.
2018ല്‍ സൈക്കിൾ ചവിട്ടി കശ്‌മീരിലെത്തിയ ഷാമിലും, ബൈക്കില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്‌ത മൂർക്കനാട് സ്വദേശി മഷ്ഹൂർ ഷാനുമാണ് ഷഹ്‌ലയ്ക്കൊപ്പമുള്ളത്. മൂന്നുമാസം കൊണ്ട് കശ്‌മീരിലെത്തുകയാണ് ലക്ഷ്യം.
സ്വർഗ ഭൂമിയിലേക്ക് സഹ്ലയുടെ സ്വപ്‌നയാത്ര സൈക്കിളില്‍ Also read: വിവാഹാഭ്യര്‍ഥന നിരസിച്ചു: യുവതിയെ കുത്തിപ്പരിക്കേല്‍പിച്ചയാൾ അറസ്റ്റിൽ
തിരികെ നാട്ടിലേക്കും സൈക്കിൾ ചവിട്ടി മടങ്ങാനാണ് മൂവരുടെയും തീരുമാനം. സഹ്ലയുടെ പിതാവ് സക്കീറും കുടുംബവും പൂർണ പിന്തുണയാണ് യാത്രയ്ക്ക് നൽകിയത്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്വാതന്ത്ര്യം കൊടുക്കണം. ധൈര്യവും, ആത്മവിശ്വാസവും ഉണ്ടെങ്കിൽ അവർ ആഗ്രഹം സഫലമാക്കട്ടെയെന്ന് സക്കീർ പറഞ്ഞു.
കോഴിക്കോട് പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹ്‌ല സ്വന്തം അധ്വാനത്തിലാണ് സൈക്കിൾ വാങ്ങിയത്. അത് ചവിട്ടി കശ്മീരിലേക്കുള്ള സ്വപ്ന യാത്രയുടെ സന്തോഷത്തിലാണ് സഹ്‌ല. ഞായറാഴ്ച (ജൂലൈ 25) അരീക്കോട് പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര എസ്.എച്ച്.ഒ ലൈജു മോൻ ഫ്ളാഗ് ഓഫ് ചെയ്തു.