മലപ്പുറം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍. പുലാമന്തോൾ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്‍റെ മകൻ ആഷിഖ് (26) ആണ് മരിച്ചത്. ആഴ്ചകൾക്ക് മുൻപ് നാട്ടിലെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു - malappuram covid news
പുലാമന്തോൾ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്‍റെ മകൻ ആഷിഖ് (26) ആണ് മരിച്ചത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
ഉച്ചക്കുള്ള ഭക്ഷണവുമായി വീട്ടുകാർ യുവാവ് താമസിക്കുന്ന മുറിയിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരും, ആരോഗ്യ പ്രവർത്തകരും വീട് സന്ദർശിക്കുകയും മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. കൊവിഡ് ടെസ്റ്റുകൾ ലഭിച്ചതിന് ശേഷം നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം നടത്തും.