മലപ്പുറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാര്‍
ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു
മലപ്പുറം:മലപ്പുറം കോട്ടക്കൽ മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിറകിൽ കോഴി അവശിഷ്ടം തള്ളിയതില്‍ പ്രതിഷേധം വ്യാപകമാവുന്നു. മാറാക്കര ഏസി നിരപ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ 25 ടണ്‍ മാലിന്യം ആഴത്തില്‍ കുഴിയെടുത്ത് മൂടിയത്. മഴയെ തുടർന്ന് കടുത്ത ദുർഗന്ധം വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സമീപവാസികൾക്ക് വെള്ളം ഉപയോഗിക്കാൻ പോലും കഴിയുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയവര്‍ക്കും ഇത് ഭീഷണിയുര്‍ത്തുന്നു. ദുരിതമേറിയതോടെ കിണറ്റിലെ വെള്ളം പുറത്തേക്ക് മോട്ടോർ അടിച്ചു കളഞ്ഞിട്ടും പരിഹാരമായില്ല. സംഭവം വിവാദമായതോടെ നാട്ടുകാർ കാടാമ്പുഴ പൊലീസിനും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി. ഇതോടെ പൊലീസ് നിര്‍ദേശത്തോടെ മാലിന്യം തള്ളിയ വ്യക്തി ഒമ്പതോളം ലോഡ് മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. ബാക്കിയുള്ള മാലിന്യം നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.