കേരളം

kerala

ETV Bharat / state

മണൽക്കടത്ത് ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം - വേങ്ങര

പരാതിയുമായി ഇനിയും മുന്നോട്ട് പോയാല്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും സുഹൈല്‍.

യുവാവിന് നേരെ മർദ്ദനം

By

Published : Jun 12, 2019, 5:12 PM IST

Updated : Jun 12, 2019, 7:12 PM IST

മലപ്പുറം: അനധികൃത മണൽക്കടത്ത് ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. വേങ്ങര വലിയോറ ചിനക്കലിലാണ് സംഭവം. വേങ്ങര വലിയോറ ചിനക്കലിലെ പടിക്കതെടിക സിദ്ദീഖിന്‍റെ മകൻ സുഹൈലിനാണ് മർദ്ദനമേറ്റത്. സുഹൈലിന്‍റെ പരാതിയിൽ കേസെടുത്തതായി വേങ്ങര എസ് ഐ പ്രദീപ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

മണല്‍ കടത്ത് നടക്കുന്നത് ഉദ്യോഗസ്ഥരെ അറിയിച്ച യുവാവിന് മര്‍ദനം

പരാതിയുമായി ഇനിയും മുന്നോട്ട് പോയാൽ ഭാര്യയെയും തന്നെയും കൊല്ലുമെന്നും അതിന് പറ്റിയ ആളുകൾ കയ്യിൽ ഉണ്ടെന്നും ഭീഷണിപ്പെടുത്തിയതായും സുഹൈല്‍ പരാതിയില്‍ പറയുന്നു. കുന്നിടിച്ച് മണ്ണ് കൊണ്ടുപോകുന്നുവെന്ന പരാതിയെ തുടർന്ന് അബ്ദുള്ള എന്നയാളുടെ വാഹനം റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പരാതിക്ക് പിന്നിൽ സുഹൈലാണെന്ന് പറഞ്ഞ് യുവാവിനെ കൂട്ടികൊണ്ടുപോയി മർദിക്കുകയായിരുന്നു.

സുഹൃത്തിന്‍റെ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് താന്‍ തിരുപ്പൂരിലായിരുന്നുവെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മര്‍ദനമെന്നും സുഹൈല്‍ ആരോപിക്കുന്നു. നേരത്തേയും സുഹൈലിനും വീട്ടുകാര്‍ക്കും നേരെ ഭീഷണി ഉണ്ടായതായി മാതാവ് ഖദീജ പറഞ്ഞു.

Last Updated : Jun 12, 2019, 7:12 PM IST

ABOUT THE AUTHOR

...view details