കേരളം

kerala

ETV Bharat / state

മലപ്പുറത്ത് സഹോദരന്‍ ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം - ജുമൈല

മലപ്പുറം വട്ടപ്പാറയില്‍ സഹോദരന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം

Malappuram  Vattappara  motorbike accident  sister travelled along with brother  motorbike  സഹോദരന്‍ ഓടിച്ച ബൈക്കില്‍ നിന്ന്  സഹോദരി  സഹോദരന്‍  മലപ്പുറം  വട്ടപ്പാറ  കാവുംപുറം  ജുമൈല  വളാഞ്ചേരി
മലപ്പുറത്ത് സഹോദരന്‍ ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം

By

Published : Nov 7, 2022, 3:53 PM IST

മലപ്പുറം: വട്ടപ്പാറയില്‍ സഹോദരന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈല (23) ആണ് സഹോദരന്‍ ജാബിര്‍ ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. വട്ടപ്പാറ സിഐ ഓഫിസിന് സമീപത്തുനിന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു.

മലപ്പുറത്ത് സഹോദരന്‍ ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തുനിന്നും കോട്ടക്കലിലേക്ക് ഇന്‍റര്‍വ്യൂവിനായി പോകുംവഴിയാണ് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ഇതേത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണം.

അതേസമയം സ്‌കൂട്ടറില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ ജാബിറിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ABOUT THE AUTHOR

...view details