മലപ്പുറം: മഞ്ചേരിയില്‍ ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു. കച്ചേരിപ്പടി ബൈപ്പാസ് ജംഗഷന് സമീപത്ത് ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കാറിലുള്ളവരും ഹോട്ടല്‍ ജീവനക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു. ഉച്ചക്ക് ഒന്നരയോടെയാണ് ബോയ്‌സ് സ്‌കൂള്‍ മതിലിന് സമീപത്തെ കൂറ്റന്‍ ചീനി മരം കടപുഴകി വീണത്.
മഞ്ചേരിയില്‍ ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു; ആളപായമില്ല - car and hotel
കാറിലുള്ളവരും ഹോട്ടല്‍ ജീവനക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു
ഹോട്ടലിനും നിര്‍ത്തിയിട്ട കാറിനും മുകളിലേക്ക് മരം വീണു
തൊട്ടടുത്തുണ്ടായിരുന്ന പമ്പ് ഹൗസിലേക്കും കുഴിമന്തി കടയിലേക്കും വീണ മരത്തിന്‍റെ കൊമ്പുകൾ താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലും പതിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പാണ്ടിക്കാട് ബൈപ്പാസില്‍ ഗതാഗതം തടസപ്പെട്ടു. ട്രോമാ കെയര്‍ പ്രവര്‍ത്തകരും അഗ്നിരക്ഷാ സേനയുമെത്തി മരം വെട്ടി മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.