കേരളം

kerala

ETV Bharat / state

മലപ്പുറം നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി പൊലീസ്‌ - malappuram town

ആദ്യഘട്ടത്തിൽ കുന്നുമ്മൽ, കോട്ടപ്പടി മുണ്ടുപറമ്പ്, കാവുങ്ങൽ, മച്ചിങ്ങൽ എന്നിവിടങ്ങളിലും അടുത്ത ഘട്ടത്തില്‍ സിവിൽ സ്റ്റേഷൻ പരിസരത്തും കിഴക്കേത്തല ജങ്‌ഷനിലുമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

സിസിടിവി ക്യാമറകള്‍  മലപ്പുറം പൊലീസ്‌  മലപ്പുറം  മലപ്പുറം പൊലീസ് സ്റ്റേഷന്‍  cctv camera  malappuram town  police
നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി മലപ്പുറം പൊലീസ്‌

By

Published : Sep 9, 2020, 12:12 PM IST

Updated : Sep 9, 2020, 12:32 PM IST

മലപ്പുറം: നഗരത്തില്‍ നടക്കുന്ന മോഷണം, അടിപിടി, ഗതാഗത നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളുവുകളോടെ പിടികൂടുന്നതിന് മലപ്പുറം നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. മലപ്പുറം പൊലീസ് സ്റ്റേഷന്‍റെ നിയന്ത്രണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയ ക്യാമറകളാണ് സ്ഥാപിക്കുന്നത്.

മലപ്പുറം നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി പൊലീസ്‌

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചു കഴിഞ്ഞു. കുന്നുമ്മൽ, കോട്ടപ്പടി മുണ്ടുപറമ്പ്, കാവുങ്ങൽ, മച്ചിങ്ങൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ക്യാമറകൾ വെക്കുക. അടുത്ത ഘട്ടത്തില്‍ സിവിൽ സ്റ്റേഷൻ പരിസരത്തും കിഴക്കേത്തല ജങ്‌ഷനിലും ക്യാമറകൾ സ്ഥാപിക്കും. ജില്ലാ ആസ്ഥാനത്ത് സുരക്ഷാ ക്യാമറകളും സ്ഥാപിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

Last Updated : Sep 9, 2020, 12:32 PM IST

ABOUT THE AUTHOR

...view details