കേരളം

kerala

ETV Bharat / state

കെ-റെയിൽ: തിരുനാവായയിൽ സർവേ കല്ലുകൾ ഇറക്കുന്നതിനിടെ സംഘർഷം

ഇറക്കിയ സർവേ കല്ലുകൾ തിരികെ കൊണ്ടുപോകണമെന്ന ആവശ്യവുമായി മുദ്രാവാക്യം വിളിച്ച സമരക്കാർ കല്ലുകൾ ലോറിയിൽ തിരികെ കയറ്റി. സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കിയ ശേഷമാണ് അവ വീണ്ടുമിറക്കിയത്.

Protest against K rail in Thirunavaya  malappuram thirunavaya k rail protest  തിരുനാവായയിൽ കെ റെയിലിനെതിരെ പ്രതിഷേധം  തിരുനാവായ കെ റെയിൽ സമരം  സർവേ കല്ലുകൾ ഇറക്കാനുളള അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു  Thirunavaya k rail protest
കെ-റെയിൽ: തിരുനാവായയിൽ സർവേ കല്ലുകൾ ഇറക്കുന്നതിനിടെ സംഘർഷം

By

Published : Jun 30, 2022, 7:26 PM IST

മലപ്പുറം:കെ-റെയിൽ സർവേ കല്ലുകൾ ഇറക്കുന്നതിനിടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. തിരുനാവായ വില്ലേജിൻ്റെ പരിധിയിൽ നാട്ടാനുളള സർവേ കല്ലുകൾ വില്ലേജ് ഓഫിസ് കോമ്പൗണ്ടിൽ ഇറക്കുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ തർക്കത്തിലേർപ്പെട്ടത്. കല്ലുകൾ ഇറക്കാനുളള അധികൃതരുടെ ശ്രമം നാട്ടുകാരും സമരസമിതി പ്രവർത്തകരും ചേർന്ന് തടയുകയായിരുന്നു. പ്രതിഷേധിച്ച ജനപ്രതിനിധികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

തിരുനാവായയിൽ കെ-റെയിൽ സർവേ കല്ലുകൾ ഇറക്കാൻ അനുവദിക്കാതെ പ്രതിഷേധം

ഇറക്കിയ കല്ലുകൾ തിരികെ കൊണ്ടുപോകണമെന്ന ആവശ്യവുമായി മുദ്രാവാക്യം വിളിച്ച സമരക്കാർ വില്ലേജ് ഓഫിസ് കോമ്പൗണ്ടിൽ പ്രതിഷേധിച്ചു. രാവിലെ സർവേ കല്ലുകളുമായി വില്ലേജ് കോമ്പൗണ്ടിൽ എത്തിയ ലോറിയിൽ നിന്നും 150 ഓളം വരുന്ന സർവേ കല്ലുകൾ ഇറക്കിയതിന് പിന്നലെയായിരുന്നു പ്രതിഷേധം. തുടർന്ന് കൊണ്ടുവന്ന ലോറിയിൽ തന്നെ സർവേ കല്ലുകൾ സമരക്കാർ തിരികെ കയറ്റി.

തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തും സംഘവും സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ചുവെങ്കിലും പിരിഞ്ഞ് പോകാൻ തയാറായില്ല. പിന്നീട് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ, ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശേരി എന്നിവർ ഉൾപ്പെടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സർവേ കല്ലുകൾ തിരുനാവായയിൽ ഇറക്കാനുള്ള ശ്രമം തുടർന്നാൽ തടയുമെന്നും പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ബഹുജനസമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധക്കാരെ നീക്കിയ ശേഷം പൊലീസ് സാന്നിധ്യത്തിൽ ലോറിയിൽ കയറ്റിയ മുഴുവൻ കല്ലുകളും കെ-റയിൽ തൊഴിലാളികൾ വില്ലേജ് ഓഫിസ് വളപ്പിൽ തന്നെ ഇറക്കി.

ABOUT THE AUTHOR

...view details