മലപ്പുറം: ഈ അധ്യാപക ദിനത്തിൽ നാല് തലമുറകളായി മലപ്പുറം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒരു കുടുംബമുണ്ട് മലപ്പുറം കോട്ടക്കലിൽ. തോട്ടത്തിൽ തറവാട്ടു കാരണവർ കുടുംബം. കഥ കെട്ടാൻ ഈ കുടുംബത്തിൽ ജനിക്കുന്നത് അധ്യാപകനാകാൻ വേണ്ടിയാണോ എന്ന് സംശയിച്ചു പോകും.
തലമുറകള്‍ കൈമാറി വന്ന അധ്യാപന പാരമ്പര്യം - malappuram
കോട്ടക്കൽ തോട്ടത്തിൽ തറവാട്ടിലെ എല്ലാവർക്കും അധ്യാപനത്തോടാണ് ഇഷ്ടം
കോട്ടക്കൽ തോട്ടത്തിൽ തറവാട്ടിലെ എല്ലാവർക്കും അധ്യാപനത്തോടാണ് ഇഷ്‌ടം. 2015ലെ സംസ്ഥാന അവാർഡ് ലഭിച്ച ഹസീന ടീച്ചറും ഈ കുടുംബത്തിലെ അംഗമാണ്. മക്കളും ചെറുമക്കളും മറ്റു ജോലികളിലേക്ക് പോയി തുടങ്ങിയെങ്കിലും എല്ലാവർക്കും ഇഷ്ടം അധ്യാപക ജീവിതത്തോട് തന്നെയാണ്. കുടുംബത്തിലെ അധ്യാപകരെ എണ്ണി എടുക്കുക അത്ര എളുപ്പമല്ല. തലമുറകളായി ജീവിതം അധ്യാപനത്തിന് ഉഴിഞ്ഞുവച്ചതിനാൽ ഇവർ ഒത്തുച്ചേരുന്നിടത്തെല്ലാം കുട്ടികളെ കുറിച്ചും വിദ്യാലയത്തെ കുറിച്ചും മാത്രമാണ് ചർച്ച. എണ്ണിയാലൊടുങ്ങാത്ത ഗുരുനാഥന്മാരെ സമൂഹത്തിന് സമർപ്പിച്ച് അറിവ് പകർന്നത് നൽകി അധ്യാപനം തലമുറകള്‍ കൈമാറി അപൂർവ്വ മാതൃക തീർക്കുകയാണ് ഈ അധ്യാപക കുടുംബം.