മലപ്പുറം:പാലത്തായി പീഡനക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ അധ്യാപകന്‍റെ ഒറ്റയാൾ പ്രതിഷേധം. കോട്ടക്കല്‍ മലപ്പുറം റൂട്ടിലെ പുത്തൂർ ജങ്ഷനിലാണ് തെങ്ങിന് മുകളില്‍ കയറി നിലമ്പൂർ സ്വദേശിയായ അധ്യാപകൻ പ്രതിഷേധം നടത്തിയത്. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്ന് ഒറ്റയാൾ സമരം നടത്തുന്ന അബ്ദുൾ കലാം ആരോപിച്ചു. പോക്സോ ചുമത്താതെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയത് കൊണ്ടാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നും അബ്ദുള്‍ കലാം പറഞ്ഞു.
പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം; പ്രതിഷേധവുമായി അധ്യാപകൻ - malappuram teacher protest
കോട്ടക്കല്‍ മലപ്പുറം റൂട്ടിലെ പുത്തൂർ ജങ്ഷനിലാണ് തെങ്ങിന് മുകളില്‍ കയറി അധ്യാപകൻ പ്രതിഷേധിച്ചത്
![പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം; പ്രതിഷേധവുമായി അധ്യാപകൻ മലപ്പുറം വാർത്ത പാലാത്തായി പീഡനക്കേസ് വാർത്ത മലപ്പുറത്ത് അധ്യാപകന്‍റെ ഒറ്റയാൾ സമരം അധ്യാപകന്‍റെ സമരം വാർത്ത പാലത്തായി കേസ് വാർത്ത malappuram news palathayi case news malappuram teacher protest palathayi case updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8084348-448-8084348-1595140523328.jpg)
പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം; വേറിട്ട പ്രതിഷേധവുമായി അധ്യാപകൻ
പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം; വേറിട്ട പ്രതിഷേധവുമായി അധ്യാപകൻ
മന്ത്രി കെ.കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്ന പീഡനത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വേറിട്ട സമരവുമായി അബ്ദുൾ കലാം രംഗത്തെത്തിയത്.