കേരളം

kerala

ETV Bharat / state

സ്കൂൾ പാചക തൊഴിലാളികൾ നിലമ്പൂർ എ.ഇ.ഒ. ഓഫീസ് ധർണ നടത്തി

യഥാസമയം വേതനം ഉറപ്പാക്കണമെന്നും 2017 മുതലുള്ള വേതന വര്‍ധനവിന്‍റെ കുടിശിക സംഖ്യയും ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്

malappuram  nilamboor  school cooking staf  aeo strike
സ്കൂൾ പാചക തൊഴിലാളികൾ നിലമ്പൂർ എ.ഇ.ഒ. ഓഫീസ് ധർണ നടത്തി

By

Published : Jun 17, 2020, 10:30 PM IST

മലപ്പുറം: സ്കൂൾ പാചക തൊഴിലാളികൾ നിലമ്പൂർ എ.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി.സ്കൂൾ പാചക തൊഴിലാളി സംഘടന സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു സമരം.യഥാസമയം വേതനം ഉറപ്പാക്കണമെന്നും 2017 മുതലുള്ള വേതന വര്‍ധനവിന്‍റെ കുടിശിക സംഖ്യയും ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്. ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം തൊഴിലാളിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2017 മുതല്‍ അനുവദിച്ച വേതന വര്‍ധനവിന്‍റെ കുടിശിക സംഖ്യയും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കാണമെന്ന് ആവശ്യപ്പെട്ട ജില്ലാ സെക്രട്ടറി എം സുശീല ചക്കാലകുത്തിന്‍റെ നേതൃത്വത്തിൽ നിലമ്പൂർ എ.ഇ.ഒ ക്ക് നിവേദനവും നൽകി.

ABOUT THE AUTHOR

...view details