കേരളം

kerala

ETV Bharat / state

ബസ്റ്റാന്‍റ് കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിൽ പ്രതിഷേധം - പ്രതിഷേധം

സ്റ്റാന്‍റ് ഫീ നൽകുന്നതിൽ വിട്ടു നിൽക്കുമെന്നും നഗരസഭയിലെ ബാത്ത് റൂം തുറക്കാൻ അനുവദിക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങളിലേക്ക് കാര്യങ്ങൾ നീക്കുമെന്നും നേതാക്കൾ പറഞ്ഞു.

ബസ്റ്റാന്‍റ് കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിൽ പ്രതിഷേധം

By

Published : Jun 28, 2019, 1:08 AM IST


മലപ്പുറം: തിരൂർ ബസ്റ്റാന്‍റ് കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കിയ ബസ് തൊഴിലാളികൾ തിരൂർ നഗരത്തിൽ പ്രകടനം നടത്തി, ബസ്റ്റാന്‍റ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം താഴെപ്പാലം വഴി നഗരം ചുറ്റി ബസ്റ്റാന്‍റ് പരിസരത്ത് സമാപിച്ചു. പ്രശ്നത്തിന് ഇനിയും പരിഹാരമായില്ലങ്കിൽ ജൂലൈ ഒന്നുമുതൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് തൊഴിലാളികൾ പറഞ്ഞു.

ഒന്നാം തിയതി മുതൽ ബസ്റ്റാന്‍റ് ബഹിഷ്കരണം അടക്കമുള്ള സമരപാരിപാടികൾക്ക് നേതൃത്വം നൽകാൻ കൺവെൻഷൻ തിരുമാനിച്ചു, സ്റ്റാന്‍റ് ഫീ നൽകുന്നതിൽ വിട്ടു നിൽക്കുമെന്നും നഗരസഭയിലെ ബാത്ത് റൂം തുറക്കാൻ അനുവദിക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങളിലേക്ക് കാര്യങ്ങൾ നീക്കുമെന്നും നേതാക്കൾ പറഞ്ഞു. കൺവെൻഷൻ ജാഫർ ഉണ്യാൻ ഉദ്ഘാടനം ചെയ്തു. റാഫി തിരൂർ അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details