മലപ്പുറം:വൃദ്ധയെ വീട്ടില്‍ കയറി തെരുവുനായ ആക്രമിച്ചു. ചുങ്കത്തറ ഞാറപ്പാടം തലാപ്പില്‍ ചിരുതയ്‌ക്കാണ് (91) നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇവരെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 14) വൈകിട്ട് ആറുമണിയ്‌ക്കാണ് സംഭവം.
91കാരിയെ വീട്ടില്‍ കയറി കടിച്ച് തെരുവുനായ; വയോധിക ചികിത്സയില്‍ - നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍
മലപ്പുറം ചുങ്കത്തറ ഞാറപ്പാടം പ്രദേശത്താണ് വൃദ്ധയ്‌ക്ക് തെരുവുനായയുടെ കടിയേറ്റത്. സെപ്‌റ്റംബര്‍ 14 ന് വൈകിട്ടാണ് സംഭവം
91 കാരിയെ വീട്ടില്‍ കയറി കടിച്ച് തെരുവുനായ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വീടിന്‍റെ അടുക്കള ഭാഗത്ത് പുറത്തിരിക്കുകയായിരുന്നു വയോധിക. ഈ സമയം സമീപത്തേക്ക് ഓടിവന്ന രണ്ട് നായകളില്‍ ഒന്ന് ചിരുതയുടെ അടുത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് വീട്ടിലേക്ക് കയറിയ വൃദ്ധയെ ഉള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു.
ശബ്‌ദം കേട്ട് വീട്ടിലുണ്ടായിരുന്ന മക്കളും മറ്റും ഓടിവന്ന് ബഹളംവച്ചതിനെ തുടര്‍ന്നാണ് നായ ഓടിപ്പോയത്. ചിരുതയുടെ കാല്‍പ്പാദത്തിന്‍റെ മുകള്‍ഭാഗത്തായി കടിയേറ്റ രണ്ട് മുറിവുകളുണ്ട്.
Last Updated : Sep 14, 2022, 11:04 PM IST