മലപ്പുറത്ത് കോളേജിൽ പോസ്റ്റർ പതിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തിയ വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചു. മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത്. ജില്ല വിട്ടു പോകരുതെന്നും എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും പാസ്പോർട്ട് പൊലീസിൽ ഏൽപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടാണ് കോടതി ജാമ്യം അനുവദിച്ചത്.
ദേശവിരുദ്ധ പോസ്റ്റർ വിവാദം; വിദ്യാർഥികൾക്ക് ജാമ്യം - ദേശവിരുദ്ധ പോസ്റ്റർ
കോളേജിൽ ദേശവിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ചത് തങ്ങളല്ലെന്ന് അറസ്റ്റിലായ വിദ്യാർഥികൾ കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി നൽകിയിരുന്നു.
കേസിൽ അറസ്റ്റിലായ റിൻഷാദുംമുഹമ്മദ് ഫാരിസും കോടതിയില്‍ കുറ്റം നിഷേധിച്ചു. ഈ മാസം 22നാണ് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കശ്മീർ വിഷയത്തിൽ ഒട്ടിച്ചപോസ്റ്ററിൽ രാജ്യ താൽപര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. വിദ്യാർഥികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. വിദ്യാർഥികളെ കയ്യാമം വച്ചനടപടി തെറ്റാണെന്ന് ഇരുവരുടെയും അഭിഭാഷകൻ കോടതിയെ അറിയിച്ചു.