മലപ്പുറം:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി മാർച്ച് ഉദ്ഘാടനം ചെയ്തു. വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി നടത്തുകയാണ്. പ്രവാസികളോട് യുദ്ധപ്രഖ്യാപന നിലപാടാണ് കൈക്കൊള്ളുന്നതെന്നും മനുഷ്യത്വരഹിതമായ സമീപനമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളോടുള്ള വഞ്ചന അവസാനിപ്പിക്കണം;കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച്
എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി മാർച്ച് ഉദ്ഘാടനം ചെയ്തു
പ്രവാസികളോടുള്ള വഞ്ചന അവസാനിപ്പിക്കണം;കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച്
പ്രവാസി സഹോദരങ്ങളോട് സർക്കാരുകൾ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമപോരാട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം നഗരത്തിന്‍റെ നാലു ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞു.
Last Updated : Jun 26, 2020, 10:50 AM IST