മലപ്പുറം:32ാമത് മലപ്പുറം ജില്ലാ കലോത്സവത്തിന് മേലാറ്റൂർ ആർ.എം ഹയർസെക്കന്‍ററി സ്കൂളിൽ അരങ്ങുണർന്നു. ഇനിയുള്ള നാളുകൾ ബാല കൗമാര പ്രതിഭകൾ ആടിയും പാടിയും അഭിനയിച്ചും മേലാറ്റൂരിൽ സർഗ വസന്തോത്സവം തീർക്കും. പ്രധാനവേദിയിലെ ഓട്ടൻതുള്ളൽ മത്സരത്തോടെയാണ് കലോത്സവം തുടങ്ങിയത്.
മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം - മേലാറ്റൂർ ആർ.എം ഹയർസെക്കന്‍ററി സ്കൂൾ
മേലാറ്റൂർ ആർ.എം ഹയർസെക്കന്‍ററി സ്കൂളാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കലാമേളയ്‌ക്ക് വേദിയാകുന്നത്.
മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് മേലാറ്റൂർ ആർ.എം ഹയർസെക്കന്‍ററി സ്കൂളിൽ തുടക്കമായി
മൂന്നാം ദിവസമായ വ്യാഴാഴ്ച കഥകളി, പൂരക്കളി, പരിചമുട്ടുകളി, ഒപ്പന, വട്ടപ്പാട്ട്, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കേരളനടനം, തുടങ്ങിയ നൃത്ത ഇനങ്ങൾ അരങ്ങേറും. മാപ്പിളപ്പാട്ട്, മിമിക്രി, മോണോ ആക്ട്, ദേശഭക്തിഗാനം, സംഘഗാനം, തുടങ്ങിയ മത്സരങ്ങളും വിവിധ വാദ്യോപകരണങ്ങളുടെ മത്സരങ്ങളും മൂന്നാം ദിവസം നടക്കും.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 17 ഉപജില്ലകളിൽ നിന്നായി പതിനൊന്നായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ചയാണ് കലോത്സവം സമാപിക്കുന്നത്.
Last Updated : Nov 21, 2019, 12:11 PM IST