മലപ്പുറം: പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മലപ്പുറം ജില്ലയിലെ എടപ്പലം മൂര്‍ക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തില്‍ ശിഹാബുദ്ധീന്‍റെ (31) മൊബൈല്‍ ഫോണാണ് പാന്‍റ്‌സിന്‍റെ പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിച്ചത്.
പോക്കറ്റിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് മലപ്പുറം സ്വദേശിക്ക് പരിക്ക് - മലപ്പുറം വാര്‍ത്തകള്‍
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് യുവാവിന്‍റെ വലത് കാലിന് പൊള്ളലേല്‍ക്കുകയും പോക്കറ്റിലുണ്ടായിരുന്ന ലൈസന്‍സും പണവും കത്തിനശിക്കുകയും ചെയ്തു.
പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ പൊട്ടിത്തെറിച്ച് മലപ്പുറം സ്വദേശിക്ക് പരിക്ക്
പുത്തനത്താണി ആതവനാടിനടുത്ത് ശിഹാബുദ്ധീന്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വലത് കാലിന് പൊള്ളലേറ്റ ശിഹാബുദ്ധീന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പൊട്ടിത്തെറിച്ച ഫോണില്‍ നിന്ന് തീ പടര്‍ന്ന് പോക്കറ്റിലുണ്ടായിരുന്ന ലൈസന്‍സും പണവും കത്തി നശിച്ചു.
ALSO READ:എന്തൊരു ക്രൂരതയാണിത്... അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച് മോഷണ സംഘം