കേരളം

kerala

ETV Bharat / state

കൊവിഡിലെ ധീരപോരാളികൾക്ക് കലയിലൂടെ വിഷുക്കൈനീട്ടം - arun aravind

ചിത്രകലാകാരന്മാരുടെ കൂട്ടായ്‌മയായ ചാർക്കോൾ സംഘടനയുടെ സെക്രട്ടറി കൂടിയായ അരുൺ വരച്ച ചിത്രം തവനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സജി എൻ. രാമകൃഷ്ണന് കൈമാറി.

കലയിലൂടെ വിഷുക്കൈനീട്ടം  കൊവിഡിലെ ധീരപോരാളികൾക്ക്  സജി എൻ. രാമകൃഷ്ണൻ  ചാർക്കോൾ സംഘടനയുടെ സെക്രട്ടറി  ആരോഗ്യ പ്രവർത്തകർക്ക് ചിത്രം  അരുൺ അരവിന്ദ്  picture for health workers in covid 19  malappuram stories  arun aravind  saji n ramakrishnan
അരുൺ അരവിന്ദ്

By

Published : Apr 13, 2020, 5:57 PM IST

മലപ്പുറം: കൊവിഡെന്ന മഹാമാരിക്കെതിരെ ധീരമായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി ചിത്രകാരൻ. ആരോഗ്യ പ്രവർത്തകരെ കാൻവാസിലേക്ക് പകർത്തുകയാണ് അരുൺ അരവിന്ദ്. ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകിയും അഭിനന്ദിച്ചു കൊണ്ട് വരച്ച ചിത്രം ആരോഗ്യ വകുപ്പിന് കൈമാറി. ചിത്രകലാകാരന്മാരുടെ കൂട്ടായ്‌മയായ ചാർക്കോൾ സംഘടനയുടെ സെക്രട്ടറി കൂടിയാണ് അരുൺ. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ചിത്രം തവനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ സജി എൻ. രാമകൃഷ്ണന് കൈമാറി. ആരോഗ്യ പ്രവർത്തകർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് അരുൺ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details