മലപ്പുറം: ജില്ലയില്‍ ഇന്ന് 784 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍. ഇതില്‍ 703 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 71 പേർക്കും ആരോഗ്യ പ്രവര്‍ത്തകരായ നാല് പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ ഒരാള്‍ വിദേശത്തുനിന്നെത്തിയതും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയില്‍ 655 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 45,589 ആയി.
മലപ്പുറത്ത് 784 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയിൽ നിലവിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 45,589 ആയി ഉയർന്നിട്ടുണ്ട്.
65,012 പേരാണ് നിലവിൽ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,328 പേര്‍ വിവിധ ചികിത്സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് ആശുപത്രികളില്‍ 636 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ 444 പേരും കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ 342 പേരുമാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 250 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചത്. ഇതുവരെ 2,75,754 സാമ്പിളുകളാണ് ജില്ലയിൽനിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 1,997 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.