മലപ്പുറത്ത് 740 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
915 പേർ ഇന്ന് ജില്ലയില്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.
മലപ്പുറം:ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് നേരിയ കുറവ്. ഇന്ന് 740 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. ഇതില്‍ 584 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 124 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 915 പേരാണ് ഇന്ന് ജില്ലയില്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതുവരെ 26,100 പേര്‍ കൊവിഡ് ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവിൽ 51,380 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,694 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും 402 പേർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 1,442 പേർ വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും നിരീക്ഷണത്തിലുണ്ട്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 148 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.