മലപ്പുറം:ജില്ലയിൽ ഇന്ന് 662 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 641 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 79,458 ആയി.
മലപ്പുറത്ത് 662 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മലപ്പുറം ഇന്നത്തെ കൊവിഡ് കണക്ക്
ജില്ലയിൽ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,509 പേരാണ്
78,621 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തില്‍ കഴിയുന്നത്. 5,509 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 519 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 219 പേരും കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിൽ 208 പേരുമാണ് ഉള്ളത്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 432 പേർ കൊവിഡ് ബാധിച്ച് മരിച്ചു.