മലപ്പുറത്ത് 617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മലപ്പുറം കൊവിഡ് കണക്ക്
569 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 52,206 ആയി ഉയർന്നു.
മലപ്പുറം:ജില്ലയില്‍ ഇന്ന് 617 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 583 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 27 പേര്‍ക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയതും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. 569 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ 52,206 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 71,285 പേരാണ് നിലവിൽ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,555 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 571 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ 323 പേരും 271 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 289 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.