മലപ്പുറം:ജില്ലയിൽ ഇന്ന് 517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 480 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 32 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടും. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. 503 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജീല്ലയിൽ ഇതുവരെ 83,285 പേർ കൊവിഡ് മുക്തരായി.
മലപ്പുറത്ത് 517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മലപ്പുറം കൊവിഡ് വാർത്ത
5,329 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്
മലപ്പുറത്ത് 517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിലില്‍ 71,007 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,329 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി ചികിത്സയിലുണ്ട്. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 509 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 186 പേരും 187 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 461 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.