മലപ്പുറം:രണ്ടത്താണിയില്‍ തലയെടുപ്പോടെ നിന്നിരുന്ന വൃക്ഷം നിലംപൊത്തിയപ്പോള്‍ നഷ്‌ടപ്പെട്ടത് പറക്കമുറ്റാത്തവ അടക്കം നിരവധി പക്ഷികളുടെ ജീവനും വാസസ്ഥലവും. ദേശീയപാത വികസനത്തിനായി ഭീമൻ ചീനി മരം മുറിച്ചുമാറ്റിയതോടെയാണ് ആരെയും നൊമ്പരപ്പെടുത്തുന്ന കാഴ്‌ചയുണ്ടായത്. വ്യാഴാഴ്‌ച (ഓഗസ്റ്റ് നാല്) വൈകിട്ടാണ് സംഭവം.
വൃക്ഷം മുറിച്ചത് മുന്നൊരുക്കമില്ലാതെ; 100 കണക്കിന് പക്ഷികള്‍ക്ക് നഷ്‌ടമായത് വാസസ്ഥലവും ജീവനും - malappuram latest news
മലപ്പുറം രണ്ടത്താണിയിലെ റോഡരികില്‍ ഉണ്ടായിരുന്ന മരം വ്യാഴാഴ്‌ച വൈകിട്ടാണ് മുറിച്ചുമാറ്റിയത്. 100 കണക്കിന് പക്ഷികള്‍ക്ക് വാസസ്ഥലവും ജീവനും നഷ്‌ടമായ സാഹചര്യത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്
100 കണക്കിന് പക്ഷികൾ വാസസ്ഥലമായി ആശ്രയിച്ചിരുന്ന മരമാണ് മുറിച്ചുമാറ്റിയത്. മരം മുറിച്ചിടുന്ന സമയത്ത് നിരവധി പക്ഷികള്‍ പൊടുന്നനെ പറന്നുപോവുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പറക്കമുറ്റാത്തതും അല്ലാത്തതുമായ നിരവധി പക്ഷികള്‍ക്കാണ് അധികൃതരുടെ നടപടിയെ തുടര്‍ന്ന് ജീവന്‍ നഷ്‌ടമായത്. മരം മുറിക്കുന്നതിന് തൊട്ടുമുന്‍പ് പോലും പക്ഷികളുടെ വിഷയം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണമുയര്‍ന്നു.
നിര്‍മാണ സ്ഥലത്ത് പറക്കമുറ്റാത്ത കുഞ്ഞുപക്ഷിക്കൊപ്പം കൂട്ടിരുന്ന തള്ളക്കിളിയുടെ നൊമ്പരം കണ്ട ദുബായ് ഭരണാധികാരി, ഒരു വികസന പദ്ധതി മാറ്റിവച്ചിരുന്നു. ഈ വാർത്തയ്‌ക്ക് മലയാളികള്‍ വലിയ സ്വീകാര്യത നല്‍കിയിരുന്നു. ഈ രണ്ട് വിഷയങ്ങളെ ചേര്‍ത്തുവച്ച് വലിയ വിമര്‍ശനമാണ് ഉയരുന്നത്.