മലപ്പുറം: മലപ്പുറം പാണക്കാട് ഡി യു എച്ച് എസ് സ്കൂളില്‍ റാഗിങിനിടെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. കോട്ടപ്പടി പള്ളിക്കര വളപ്പില്‍ ഷാജിയുടെ മകന്‍ അനസിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കണ്ണിനും മൂക്കിനും പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം - റാഗിംങ്
മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കണ്ണിനും മൂക്കിനും പരിക്കേറ്റു
റാഗിങിനിടെ അനസിനോട് താടി വടിക്കാന്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ സമയ പരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസില്‍ എത്തി. ഇതില്‍ പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് വരുന്ന സമയത്ത് അനസിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അനസിന്‍റെ പിതാവ് ഷാജി പറഞ്ഞു. കുറ്റക്കാരായ വിദ്യാർഥികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ പിതാവ് മലപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.