കേരളം

kerala

ETV Bharat / state

പുത്തനത്താണിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ - പുത്തനത്താണി

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാത്തിരിപ്പ്  കേന്ദ്രം വാഹനം ഇടിച്ച് തകർന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രം

By

Published : Aug 3, 2019, 6:32 AM IST

Updated : Aug 4, 2019, 3:11 AM IST

മലപ്പുറം: പുത്തനത്താണിയിൽ വാഹനമിടിച്ച് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. ദിവസേന നിരവധി വിദ്യാർഥികളും നാട്ടുകാരും ബസ് കാത്ത് നിൽക്കുന്ന കേന്ദ്രം ഏത് നിമിഷവും നിലം പൊത്താറായ നിലയിലാണ്. സി മമ്മൂട്ടി എംഎൽഎയുടെ പ്രദേശ വികസന ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചേരൂരാൽ അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ച് മാറ്റാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Last Updated : Aug 4, 2019, 3:11 AM IST

ABOUT THE AUTHOR

...view details