മലപ്പുറം: കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ നടപടി ശക്തമാക്കി മലപ്പുറം പൊലീസ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് എടക്കര പൊലീസ് ഇൻസ്പെക്‌ടർ മനോജ് പറയട്ട അറിയിച്ചു. ചുങ്കത്തറ, പോത്തുകൽ, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
കൊവിഡ് വ്യാപനം തടയാൻ കര്‍ശന നടപടികളുമായി മലപ്പുറം പൊലീസ് - malappuram police
പറയട്ട, ചുങ്കത്തറ, പോത്തുകൽ, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
കൊവിഡ് വ്യാപനം തടയാൻ കര്‍ശന നടപടികളുമായി മലപ്പുറം പൊലീസ്
ടര്‍ഫ് മൈതാനങ്ങളിലും മറ്റും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പിന്മാറണമെന്നും ആരാധനാലയങ്ങളിലുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കി വീടുകളില്‍ വെച്ച് പ്രാര്‍ഥന നടത്താന്‍ വിശ്വാസികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ആശുപത്രികൾ തുടങ്ങി എല്ലാ ഭാഗങ്ങളിൽ നിന്നും കൊവിഡ് വ്യാപിക്കുമെന്നും രോഗവ്യാപനം തടയാന്‍ ഓരോരുത്തരും മുന്‍കരുതലുകളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Aug 16, 2020, 10:33 PM IST