മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വാനപ്രകാരം മലപ്പുറം പൊലീസ് സ്റ്റേഷനും പരിസരവും ട്രോമാകെയർ അംഗങ്ങളും പൊലീസുകാരും ചേർന്ന് ശുചീകരിച്ചു. എസ്.ഐ സംഗീത് പുനത്തിന്‍റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പൊലീസ് സ്റ്റേഷന് സമീപത്ത് തൊണ്ടി മുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങൾ, സ്റ്റേഷൻ പരിസരത്തെ റോഡ് എന്നിവയാണ് ശുചീകരിച്ചത്.
മലപ്പുറം പൊലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു - cleaning at malappuram
ട്രോമാകെയർ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
മലപ്പുറം പൊലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു
തുടർന്ന് സ്റ്റേഷൻ അണുനശീകരണം നടത്തി. ട്രോമാ കെയർ വോളണ്ടിയർമാർ പറമ്പൻ കുഞ്ഞു, ഷാജി, റാഫി, സിദ്ദീഖ് തുടങ്ങിയവരും പങ്കെടുത്തു.