മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറത്ത് മാസ്‌ക് ധരിക്കാത്തതവരെ കണ്ടെത്താൻ പൊലീസിന്‍റെ മിന്നല്‍ പരിശോധന. സിഐയുടെ നേതൃത്വത്തില്‍ ബസ്റ്റാൻഡ്, കോട്ടപ്പടി മാർക്കറ്റ്, കുന്നുമ്മൽ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ നിരവധി പേരെ പൊലീസ് പിടികൂടി പിഴ ചുമത്തുകയും ചെയ്തു.
മലപ്പുറത്ത് പൊലീസിന്‍റെ മിന്നല്‍ പരിശോധന
മാസ്‌ക് ധരിക്കാത്തവരെ കണ്ടത്താനാണ് ബസ്റ്റാൻഡ് ഉൾപ്പടെ ഉള്ള സ്ഥലങ്ങളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്.
മലപ്പുറത്ത് പൊലീസിന്‍റെ മിന്നല്‍ പരിശോധന
രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.