മലപ്പുറം:കരുവാരക്കുണ്ട് പെട്രോൾ പമ്പിൽ വൻ മോഷണം. കണ്ണത്ത് അൽ ജസീറ പമ്പിലാണ് മോഷണം നടന്നത്. പമ്പിൽ നിന്ന് ഏഴ് ലക്ഷം രൂപ മോഷണം പോയതായി പമ്പ് ഉടമ പൊലീസിൽ പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കരുവാരക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് പെട്രോൾ പമ്പിൽ മോഷണം; ഏഴ് ലക്ഷം രൂപ നഷ്‌ടപ്പെട്ടുവെന്ന് പരാതി - petrol pump
സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മലപ്പുറത്ത് പെട്രോൾ പമ്പിൽ മോഷണം; ഏഴ് ലക്ഷം രൂപ നഷ്‌ടപ്പെട്ടുവെന്ന് പരാതി
ശനിയാഴ്‌ച പുലർച്ചെയാണ് പെട്രോൾ പമ്പിൽ വൻ മോഷണം നടന്നത്. പമ്പ് ഓഫിസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്‌ടിക്കുകയായിരുന്നു. പമ്പിലെ സിസിടിവിയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ALSO READ:തെലുങ്ക് ഗായികയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ച സംവിധായകന്‍ പിടിയില്‍