മലപ്പുറം : മലപ്പുറം എക്സൈസ് സ്ക്വാഡ് പാർട്ടി വിവിധ ഭാഗങ്ങളിൽ നിന്നായി 80 കിലോയോളം നിരോധിത പാൻപരാഗ് ഉൽപന്നങ്ങൾ പിടികൂടി. പിടികൂടിയ ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ 65000 രൂപ വില വരും. പ്രതികളിൽ നിന്നും പിഴ ഈടാക്കി.
പാൻപരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി - മലപ്പുറം
പിടികൂടിയ ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ 65000 രൂപ വില വരും
പാൻപരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി
സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വില്പന നടത്താനായി നിരോധിത പാൻപരാഗ് ഉല്‍പ്പന്നങ്ങൾ എത്തിയിട്ടുണ്ട് എന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.സജിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ വിഎ പ്രദീപ്, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, മുരളി, സിഇഒമാരായ അബ്ദുൾ സമ്മദ് , ഷംനാസ്, അലക്സ്, രഞ്ജിത്ത് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.