മലപ്പുറം: നിലമ്പൂർ നഗരസഭയില്‍ ഭരണസമിതി ഓൺലൈൻ പഠനം അട്ടിമറിക്കുന്നതിന് എതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കഴിഞ്ഞ ബോർഡ് യോഗത്തില്‍ നഗരസഭയിലെ മുഴുവൻ അങ്കണവാടികളും കേന്ദ്രീകരിച്ച് ഓൺലൈൻ പഠന സൗകര്യം ഒരുക്കുമെന്ന തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് സിപിഎം അംഗം എൻ.വേലുക്കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുകയും ഏത് ഫണ്ട് ഉപയോഗിച്ചും ഇതിന് സൗകര്യമൊരുക്കാൻ തദ്ദേസ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നല്‍കിയിട്ടും ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചില്ല. പാവപ്പെട്ട വിദ്യാർഥികളുടെ ഓൺലൈൻ പഠനം നിലമ്പൂർ നഗരസഭയിലെ യുഡിഎഫ് നേതൃത്വം നിഷേധിക്കുന്നതായും വേലുക്കുട്ടി ആരോപിച്ചു. പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന നയമാണ് നിലമ്പൂർ നഗരസഭ ഭരണ നേതൃത്വം സ്വീകരിക്കുന്നതെന്ന് വാർഡ് കൗൺസിലർ പി.എം ബഷീർ പറഞ്ഞു.
നിലമ്പൂർ നഗരസഭ ഭരണസമിതി ഓൺലൈൻ പഠനം അട്ടിമറിക്കുന്നതായി പരാതി
കഴിഞ്ഞ ബോർഡ് യോഗത്തില്‍ നഗരസഭയിലെ മുഴുവൻ അങ്കണവാടികൾ കേന്ദ്രീകരിച്ച് ഓൺലൈൻ പഠന സൗകര്യം ഒരുക്കണമെന്ന തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് സിപിഎം അംഗം എൻ.വേലുക്കുട്ടി പറഞ്ഞു.
നഗരസഭയിലുണ്ടായിരുന്ന അഞ്ച് ടെലിവിഷനുകൾ ബോർഡിൽ ചർച്ച ചെയ്യാതെ യുഡിഎഫ് അംഗങ്ങൾ നിർദേശിച്ച സ്ഥലങ്ങളിൽ നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബഷീർ ആവശ്യപ്പെട്ടു. അങ്കണവാടികൾ വൈദ്യുതീകരിക്കാനുള്ള ബോർഡ് തീരുമാനവും നടപ്പിലാക്കിയില്ല. അർഹരായ കുട്ടികൾക്ക് ഓൺലൈൻ പഠനം നിഷേധിക്കുന്ന നിലപാടാണ് ഭരണ നേതൃത്വം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ചെയർപേഴ്‌സണുമായി ആലോചിച്ച് അടിയന്തരമായി പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതോടെ പ്രതിഷേധ സമരം അവസാനിപ്പിച്ചു. അസറത്ത്, അരുമാ ജയകൃഷ്ണൻ, ഗോപാലകൃഷ്ണൻ തുടങ്ങിയ കൗൺസിലർമാരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.