കേരളം

kerala

By

Published : Apr 30, 2021, 5:10 PM IST

ETV Bharat / state

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമഗ്ര പദ്ധതികളുമായി മലപ്പുറം നഗരസഭ

മലപ്പുറം താലൂക്ക് ആശുപത്രിയിയിൽ കൊവിഡ് രോഗികൾക്കായി പ്രത്യേക ബ്ലോക്ക് പ്രവര്‍ത്തിപ്പിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ തുടങ്ങാനും തീരുമാനമായി.

Malappuram Municipality  comprehensive plans for covid prevention activities  covid prevention activities  covid  Malappuram  മലപ്പുറം നഗരസഭ  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമഗ്ര പദ്ധതികളുമായി മലപ്പുറം നഗരസഭ  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമഗ്ര പദ്ധതികളുമായി മലപ്പുറം നഗരസഭ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്‍റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ തുടങ്ങാന്‍ നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയിയിൽ കൊവിഡ് രോഗികൾക്കായി പ്രത്യേക ബ്ലോക്ക് പ്രവര്‍ത്തിപ്പിക്കും. വാർഡ് തലങ്ങളിൽ ആർആർടികൾ പുനസംഘടിപ്പിച്ച് ഇപ്പോൾ നടന്നുവരുന്ന സമ്പൂർണ വാക്സിനേഷൻ്റെ ഭാഗമായി വാക്സിനേഷൻ ക്യാമ്പുകൾ തുടരാനും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഐഎംഎയുടെയും, സ്വകാര്യ ആശുപത്രികളുടെയും, ലാബുകളുടെയും സഹകരണം തേടാനും യോഗത്തില്‍ തീരുമാനമായി.

Also Read:വോട്ടെണ്ണല്‍ ദിനത്തിൽ ആഹ്ലാദം വീട്ടിലായാല്‍ പിന്നീട് ദുഖിക്കേണ്ടി വരില്ലെന്ന് ആരോഗ്യമന്ത്രി

ശിക്ഷക് സദൻ, എംഎംഇടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഡിസിസികൾ (ഡൊമി സിയിലറി കെയർ സെൻ്ററുകൾ) ആരംഭിക്കാനും, മുണ്ടുപറമ്പ് ഗവണ്‍മെന്‍റ് കോളേജ്, എംഎസ്പി ഹൈസ്കൂൾ എന്നിവിടങ്ങളിൽ സിഎഫ്എൽടിസി (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്‍ററുകൾ) തുടങ്ങാനും, നഗരസഭ പ്രദേശത്ത് അനൗൺസ്മെൻ്റ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ പൊലീസ് ചെക്കപ്പും, പട്രോളിംങ്ങും ഊർജ്ജിതപ്പെടുത്തും.

Also Read:തിരുവനന്തപുരത്ത് ഇന്ന് വാക്‌സിൻ വിതരണം നടക്കുന്നത് 49 കേന്ദ്രങ്ങളിൽ

കൊവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനത്തിൽ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ പികെ സക്കീർ ഹുസൈൻ, പികെ അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, ഉപനേതാവ് സിഎച്ച് നൗഷാദ്, നഗരസഭ സെക്രട്ടറി എം ജോബിൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അലിഗർ ബാബു, ഹെൽത്ത് സൂപ്പർവൈസർ മധുസൂധനൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സിഎ ശംസുദ്ധീൻ, കെ മുഹമ്മദ് ഇഖ്ബാൽ, പികെ സുനിൽ, നിഷ കെ, സമീന, സമരിയ കെ, ജമീല വികെ എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details