മലപ്പുറം: തിരുനാവായയില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീക്കിന്‍റെ ഭാര്യ ആബിദ (33), ഒന്നര വയസുകാരിയായ മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് ആബിദയെയും മകളെയും കാണാതായത്. തുടർന്ന് വീട്ടുകാർ തിരൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വീട്ടുകാരും സമീപവാസികളും നടത്തിയ തെരച്ചിലില്‍ വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൻകരയിൽ ഇവരുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. കിണറ്റിൽ നടത്തിയ തിരച്ചിലില്‍ ആദ്യം യുവതിയുടെ മൃതദേഹം ലഭിച്ചു.
മലപ്പുറത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍
തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീക്കിന്‍റെ ഭാര്യ ആബിദയെയും (33) ഒന്നര വയസുകാരിയായ മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍
തിരൂർ ഫയർ യൂണിറ്റെത്തിയാണ് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തത്. മരിച്ച യുവതിക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്. തിരൂർ എസ്ഐ ജലീൽ കറുത്തേടത്തിന്‍റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി.
Last Updated : Jun 19, 2020, 1:28 PM IST