പ്രണയിച്ചതിന് യുവാവിന് മർദ്ദനം ; രണ്ടു പേർ കസ്റ്റഡിയിൽ - മലപ്പുറം
പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ട്. വീണ്ടും ആക്രമണം ഭയന്ന് നാഷിദ് അലിയുടെ കുടുംബം
മലപ്പുറം: പ്രണയിച്ചതിന് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ഇരുവരും അക്രമി സംഘത്തിലുണ്ടായിരുന്ന വ്യക്തികളാണെന്ന് പരിക്കേറ്റ യുവാവ് നാഷിദ് അലി തിരിച്ചറിഞ്ഞു. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ട്. പരാതി നൽകിയതിന്‍റെ വിരോധത്തിൽ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും നാഷിദ് അലിയുടെ കുടുംബാഗംങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വലമ്പൂരിലുള്ള യുവതിയെ പ്രണയിച്ചെന്ന് ആരോപിച്ച് പെരിന്തൽമണ്ണ സ്വദേശി നാഷിദ് അലിയെ ക്രൂരമായി ആക്രമിച്ചത്. മർദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.