മലപ്പുറം:വീട്ടില്‍ പോകാൻ കഴിയാത്തതിനെ തുടർന്ന് ബിഹാർ സ്വദേശി നിലമ്പൂരില്‍ തൂങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയും ബിഹാർ ശാംപൂർ കോട്ട് റാഹ സ്വദേശിയുമായ പ്രമോദ് രാം (26) ആണ് തൂങ്ങി മരിച്ചത്. നിലമ്പൂർ ചന്തക്കുന്നിലെ താമസ സ്ഥലത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ പോകാൻ കഴിഞ്ഞില്ല; ബിഹാർ സ്വദേശി നിലമ്പൂരില്‍ തൂങ്ങി മരിച്ചു - bihar native suicide malappuram
ഇതര സംസ്ഥാന തൊഴിലാളിയും ബിഹാർ ശാംപൂർ കോട്ട് റാഹ സ്വദേശിയുമായ പ്രമോദ് രാം (26) ആണ് തൂങ്ങി മരിച്ചത്
വീട്ടില്‍ പോകാൻ കഴിഞ്ഞില്ല, ബിഹാർ സ്വദേശി നിലമ്പൂരില്‍ തൂങ്ങി മരിച്ചു
ആറ് വർഷമായി ചന്തക്കുന്ന് സിഎച്ച് കോളനിയിലെ ഫർണിച്ചർ ഷോപ്പിലെ ജോലിക്കാരനാണ്. കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ പോകാൻ കഴിയാത്ത മനോവിഷമം ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.